രണ്ടാം വിവാഹവും ഇസ്‌ലാമും
അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ ( അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക. ) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ സ്വീകരിക്കുക. ) നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്. അദ്ധ്യായം 4 നിസാഅ് 3 വിശദീകരണം👇 താഴെ പറയുന്ന ആശയങ്ങൾ ഈ സൂക്തത്തിൽ ഉൾപ്പെടുന്നു. 1. അനാഥയുടെ വിഷയത്തിൽ അനീതി ചെയ്യുന്നതിൽ അറബികൾ ഭയപ്പെട്ടിരുന്നു. എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ അവരെ കൂടുതൽ വിവാഹം ചെയ്തു കഷ്ടപ്പെടുത്തുന്നതിൽ യാതൊരു ഭയവും അവർക്കുണ്ടായിരുന്നില്ല. അനാഥകളുടെ കാര്യത്തിൽ അനീതി വരുന്നതിനെ നിങ്ങൾ ഭയപ്പെടുന്നുണ്ടെങ്കിൽ അതുപോലെ തന്നെ സ്ത്രീകളുടെ പ്രശ്നത്തിലും നിങ്ങൾ ഭയപ്പെടുവിൻ. അത് കൊണ്ട് അവരുടെ കാര്യത്തിൽ അനീതി വരികയില്ലെന്ന് നിങ്ങൾക്ക് ശരിക്കും ഉറപ്പുള്ള സ്ത്രീകളെ മാത്രമെ വിവാഹം ചെയ്യാൻ പാടുള്ളൂ. അതുതന്നെ ഒന്നു