ലോക്ക് ഡൗൺ, റമദാൻ!



റമദാന് സ്വാഗതം!  ഹിജ്റ 1441.
അതെ,
വ്യത്യസ്ഥതയുള്ള റമദാൻ!
ലോക്ക് ഡൗൺ കാലറമദാൻ!!
പള്ളികൾ 'അടക്കപ്പെട്ട' റമദാൻ !!!

ഇതിനിടയിലും സ്വർഗത്തിലെ റയ്യാൻ കവാടം നോമ്പുകാർക്കു വേണ്ടി തുറക്കപ്പെടുന്ന റമദാൻ!

അതിനാൽ, വിശ്വാസികൾക്ക് പൊതുവായി സ്വീകരിക്കാൻ പറ്റുന്ന ഒരു റമദാൻ കലണ്ടർ അഥവാ റമദാൻ ഷെഡ്യൂൾ അവതരിപ്പിക്കുകയാണ്.
സഹൃദയർക്ക് സ്വീകരിക്കാം.

👉 പുലർച്ചെ 4 മണിക്കെങ്കിലും ഉണരുക.

👉 4.30 വരെ തഹജ്ജുദ് അഥവാ ഖിയാമു റമദാൻ അഥവാ തറാവീഹ് നമസ്കരിക്കുക.

👉 4. 45 ന് അത്താഴ വിരാമം.

👉 4.45 മുതൽ സുബ്ഹി ബാങ്ക് വരെയുള്ള ചെറിയ ഇടവേളയിൽ *ദുആ, ഖുർ ആൻ പാരായണം എന്നിവയിൽ മുഴുകുക.*

👉5.15 ന് വീട്ടിൽ എല്ലാവരും ഒരുമിച്ച് ഇമാമും മഅമൂമുമായി സുബ്ഹി നമസ്കാരം ജമാഅത്തായി നിർവഹിക്കുക. സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നമസ്കാരം എല്ലാവരും ഒറ്റക്കൊറ്റക്ക് നമസ്കരിക്കുക.

👉 സുബ്ഹി നമസ്കാരശേഷം കുടുംബത്തിൽ മതപരമായി അറിവും അവബോധവുമുള്ള ആരെങ്കിലുമുണ്ടെങ്കിൽ ഒരു 5 മിനിറ്റ് ഉൽബോധനം നടത്തുക.

👉 സുബ്ഹിക്കു ശേഷം വിശ്രമം ആവശ്യമുള്ളവർ വിശ്രമിക്കുക. അല്ലാത്തവർ കുറച്ചു സമയം ഖുർആൻ പാരായണം, ഖുർ ആൻ പഠനം, ദുആ പoനം,പുസ്തകവായന, ചെടി നനക്കൽ തുടങ്ങിയ പ്രവർത്തനത്തിൽ മുഴുകുക.

👉 10 മണിക്കും 1 മണിക്കും ഇടയിലായി നടക്കുന്ന വ്യത്യസ്ഥ ഓൺലൈൻ റമദാൻ പരിപാടിയിൽ, ഖുർ ആൻ ലേണിംഗ് ക്ലാസ്സുകളിൽ പ്രയോജനകരമായ ഏതെങ്കിലുമൊന്ന് പതിവായി കേൾക്കുക.

👉 1 മണിക്ക് ദുഹ്ർ നമസ്കാരം ജമാഅത്തായി നിർവഹിക്കുക.

👉 ദുഹ്റിന് മുമ്പും ശേഷവുമുള്ള റവാത്തിബ് സുന്നത്ത് നമസ്കാരം ഓരോരുത്തരും സ്വന്തം സ്വന്തമായി നമസ്കരിക്കുക.

👉 ദുഹ്റിന് ശേഷം ഓൺലൈൻ റമദാൻ പ്രഭാഷണം കേൾക്കാം. RADIO ISLAM ലെ സ്പെഷ്യൽ റമദാൻ പ്രോഗ്രാം കേൾക്കാം.

👉 4 .15 ന് അസ്വർ ജമാഅത്തായി നമസ്കരിക്കുക.  

👉മഗ്രിബിന്റെ സമയമായാൽ ഉടനെ കാരക്ക (ഈത്തപ്പഴം) കൊണ്ടോ ശുദ്ധമായ പച്ചവെള്ളം കൊണ്ടോ നോമ്പുമുറിക്കുക.
(നോമ്പ് മുറിക്കുന്ന സമയത്ത് നാരങ്ങാ വെള്ളവും എണ്ണ കൂടുതലുള്ള കടികളും ഒഴിവാക്കുന്നതാണഭികാമ്യം .കുറച്ച് നേരം കഴിഞ്ഞ് അഥവാ മഗ്രിബ് നമസ്കാരാനന്തരം ആവശ്യമെങ്കിൽ ഇവ അമിതമാകാതെ കഴിക്കാം)

👉 നോമ്പുമുറിച്ച ഉടനെ വീട്ടിലെ എല്ലാവരും മഗ്രിബ് നമസ്കാരം ജമാഅത്തായി നിർവഹിക്കുക.

👉8 .15 ന് ഇശാ നമസ്കാരം ജമാഅത്തായി നിർവഹിക്കുക.

(പുലർച്ചെ 4 മണിക്ക് എഴുനേറ്റ് ഖിയാമു റമദാൻ/ ഖിയാമുല്ലൈൽ / തറാവീഹ് / തഹജ്ജുദ് നിർവഹിക്കാനുദ്ദേശിക്കാത്തവർ ഇശയും അതിനു ശേഷമുള്ള സുന്നത്തും നമസ്കരിച്ച ശേഷം തറാവീഹ് അഥവാ ഖിയാമു റമദാൻ നിർവഹിക്കുക.) 
കുടുംബത്തിൽ ഏറ്റവും ഖുർആൻ അറിയുന്ന പുരുഷൻ ഇമാം നിൽക്കുക.

👉 എല്ലാ ദിവസവും രാത്രി 11 മണിക്കെങ്കിലും ഉറങ്ങാൻ കിടക്കുക. ചൊല്ലേണ്ടതെല്ലാം ചൊല്ലി വലതു ഭാഗത്ത് ചെരിഞ്ഞുകിടക്കുക.

അല്ലാഹു നമ്മുടെ ഈ വർഷത്തെ 'ലോക്ക് ഡൗൺ റമദാൻ' നാളെ പരലോകത്ത് റയ്യാൻ കവാടത്തിലൂടെ സ്വർഗത്തിൽ പ്രവേശിക്കാൻ കാരണമാക്കിത്തരുമാറാകട്ടെ ,ആമീൻ.

✍️ശംസുദ്ദീൻ പാലക്കോട്