മുറപ്രകാരം സൂക്ഷിക്കുക

 
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്‌.

[അദ്ധ്യായം 3 ആലു ഇംറാന്‍ 102]

മഹത്തായ തത്വങ്ങളിലേക്ക് ഈ സൂക്തം വെളിച്ചം വീശുന്നു. 

1. തഖ്‌വ അഥവാ ഭയഭക്തി എന്നത് പല ഭക്തന്മാരും വികലമാക്കിയ നിലക്കാണ് പ്രകടിപ്പിക്കാറുള്ളത്. പിശാചിന്റെ വസ്-വാസിന് കീഴ്പെട്ടവർ വസ്-വാസ് കാണിക്കുന്നതിനെ ഭയഭക്തിയായി ദർശിക്കുന്നു 

2. തെറ്റിനെ സൂക്ഷിക്കലാണ് തഖ്‌വ. പ്രത്യേകിച്ച് അല്ലാഹുവിൽ പങ്ക് ചേർക്കുന്നതിനെ. അതിനാൽ ഇതിന്റെ കേന്ദ്രം മനസ്സാണ്. മുഖമല്ല.

3. നിഷിദ്ധമാകുവാൻ സാധ്യതയുള്ളതിനെ വർജ്ജിക്കലും ഭയഭക്തിയാണ്. 

4. മരണം ഏതു സമയത്താണ് പിടികൂടുകയെന്നത് വ്യക്തമല്ല. അതിനാൽ ജീവിതത്തിലെ സർവ്വ നിമിഷങ്ങളിലും അല്ലാഹുവിന്റെ നിയമങ്ങൾ പാലിക്കുന്ന മുസ്ലിമായി ജീവിക്കണം. 

ചില ഖുർആൻ വ്യാഖ്യാതാക്കൾ ഈ സൂക്തം ദുർബ്ബലമാക്കപ്പെട്ടതാണെന്ന് എഴുതിയത് ഉദ്ധരിച്ച് ക്രിസ്ത്യാനികൾ പരിശുദ്ധ ഖുർആനിനെ വിമർശിക്കുന്നുണ്ട് (തലിഖാത്ത്: 129) പണ്ഡിതന്മാർക്ക് ഇസ്ലാം അപ്രമാദിത്വം കല്പ്പിക്കുന്നില്ല. അവരുടെ അഭിപ്രായം ഉദ്ധരിച്ച് ഇസ്ലാമിനെ വിമർശിക്കുന്നത് നീതിയല്ല. പരിശുദ്ധ ഖുർആനിൽ ദുർബ്ബലമായ ഒരു സൂക്തം പോലുമില്ല. ഇതാണ് യാഥാർത്ഥ്യം. ആര് വെറുത്താലും.

✍️ എ അബ്ദുസ്സലാം സുല്ലമി
അവലംബം : ഖുർആനിൻ്റെ വെളിച്ചം