ഈദ്‌ ആശംസ നേരൽ

ഈദ്‌ ആശംസ നേരൽ

عن خالد بن معدان قال : لقيت واثلة بن الأسقع في يوم عيد ، فقلت : تقبل الله منا ومنك . فقال : نعم ، تقبل الله منا ومنك . قال واثلة : لقيت رسول الله - صلى الله عليه وسلم - يوم عيد ، فقلت : تقبل الله منا ومنك . فقال : " نعم ، تقبل الله منا ومنك "

ഖാലിദ് ഇബ്ൻ മഅദാനിൽ നിന്നും; അദ്ദേഹം പറഞ്ഞു : ഞാൻ വാസിലതിബ്നു അസ്കഹിനെ ഈദ് ദിനത്തിൽ കണ്ടു ഞാൻ പറഞ്ഞു  تقبل الله منا ومنك . അദ്ദേഹം പറഞ്ഞു അതെ  تقبل الله منا ومنك. അദ്ദേഹം എന്നോട് പറഞ്ഞു; ഞാൻ ഈദിൽ നബി [സ ] യെ കണ്ടു അദ്ദേഹത്തോട്  تقبل الله منا ومنكഎന്ന് പറഞ്ഞു അപ്പോൾ നബി [സ ] പറഞ്ഞു ; تقبل الله منا ومنك

[ബൈഹഖി 6160-സനദ് ദുർബലം ;മുഹമ്മദ് ഇബ്ൻ ഇബ്രാഹിം ശാമീയ്യു -മത്റൂക് ]

حدثني حبيب بن عمر الأنصاري ، أخبرني أبي قال : " لقيت واثلة يوم عيد فقلت : تقبل الله منا ومنك فقال : نعم ، تقبل الله منا ومنك "

ഹബീബ് ഇബ്ൻ ഉമർ അൽ അൻസാരി തന്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നു ;  ഞാൻ വാസിലതിബ്നു അസ്കഹിനെ ഈദ് ദിനത്തിൽ കണ്ടു ഞാൻ പറഞ്ഞു  تقبل الله منا ومنك അദ്ദേഹം പറഞ്ഞു അതെ  تقبل الله منا ومنك .

[ ഥബ്റാനി കബീർ 123 -സനദ് ദുർബലം ; ഹബീബ് ഇബ്ൻ ഉമർ അൽ അൻസാരി -മജ്ഹൂൽ ]

ഇബാദത് ഇബ്ൻ സമിതിൽ നിന്നും ബൈഹഖി (5817 )റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ അബ്ദുൽ ഖാലിദ് ഇബ്ൻ സൈദ് -മുൻകറുൽ ഹദീസാണ്.

أثر عبد الله بن بُسر وعبد الرحمن بن عائذ وجبير بن نفير وخالد بن معدان: يقال لهم في أيام الأعياد: ((تقبل الله منا ومنكم، ويقولون ذلك لغيرهم

ജുബൈർ ഇബ്ൻ നഫീർ [റഹ് ] നിന്നും നിവേദനം : "സഹാബികൾ ഈദ് ദിനത്തിൽ പരസ്പ്പരം കണ്ടു മുട്ടുമ്പോൾ تقبل الله منا ومنكم എന്ന് പറയുമായിരുന്നു".[ തർഗീബ്  381 -സനദ് ദുർബലം ; യഹിയ്യ ഇബ്ൻ അക്സാം - കളവ് ആരോപിക്കപ്പെട്ടിട്ടുണ്ട് ]

قال ابن حجر: إسناده حسن (فتح الباري 2/446)

പക്ഷെ ഇബ്ൻ ഹജർ സനദ് ഹസ്സൻ ആക്കുന്നു . ഈ വിഷയം വിവിധ  പരമ്പരയിലൂടെ പല സഹാബികളിൽ നിന്നും ഉദ്ധരിക്കപ്പെട്ടതിനാലാകാം അങ്ങനെ പറഞ്ഞത്.

قال: محمد بن زياد الألهاني :« رأيت أبا أمامة الباهلي يقول في العيد لأصحابه : تقبل الله منا ومنكم

അബൂ ഉമാമ സഹാബികളോട്  ഈദിൽ تقبل الله منا ومنكم  എന്ന് പറയുന്നത് കേട്ടു.

قال الإمام أحمد : إسناد حديث أبي أمامة إسناد جيد (المغني لابن قدامة 2/250
മുഗ്നിയിൽ ഇബ്ൻ ഖുദാമ ഇതിന്റെ സനദ് നല്ലതാണെന്നു പറയുന്നു [ മുഗ്നി 2/ 250 ]

ചുരുക്കിപ്പറഞ്ഞാൽ ഈദ് ദിനത്തിൽ പ്രത്യകം ആശംസ പറയാൻ നബി [സ ] യിൽ നിന്നും ഒന്നും സ്വഹീഹായി വന്നിട്ടില്ല. സഹാബികൾ പരസ്പ്പരം പറഞ്ഞതായി   അബൂ ഉമാമയിൽ [റ ]  നിന്നും ഹസനായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്ന് മാത്രം . അതിനാൽ വിശ്വാസികൾ തമ്മിൽ ഈദിൽ സ്നേഹത്തിന്റെ ഭാഷയിൽ നല്ല വാക്കുകൾ ആശംസകൾ നേരുന്നതിന്  കുഴപ്പമില്ല . അത് കേവലം ഒരു ആശംസ നേരൽ മാത്രമാണ് . മറ്റു വാക്കുകൾ ഉപയോഗിക്കുന്നതിനും തെറ്റില്ല . അതൊരു ആരാധന കർമ്മമല്ല.

By ശാഹിദ്‌ മൂവാറ്റുപുഴ