പലിശ തിന്നരുത്

അദ്ധ്യായം 3 ആലു ഇമ്രാൻ 

1️⃣3️⃣0️⃣

*بسم الله الرحمن الرحيم*

*يَا أَيُّهَا الَّذِينَ آمَنُواْ لاَ تَأْكُلُواْ الرِّبَا أَضْعَافًا مُّضَاعَفَةً وَاتَّقُواْ اللّهَ لَعَلَّكُمْ تُفْلِحُونَ*

അല്ലയോ സത്യവിശ്വാസികളേ, നിങ്ങൾ പലിശ തിന്നരുത്. ഇരട്ടിയിരട്ടികളായി. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ; നിങ്ങൾ വിജയികളാകുവാൻ വേണ്ടി.


>>>>>>വിശദീകരണം👇

പരിശുദ്ധ ഖുർആനിന്റെ ഓരോ സൂക്തങ്ങളും മുകളിലത്തെ സൂക്തങ്ങളുമായി ബന്ധം കാണാം പ്രത്യക്ഷത്തിൽ ബന്ധമില്ലെന്ന് തോന്നിയേക്കാം. മനുഷ്യബുദ്ധി ഈ ബന്ധം ഗ്രഹിക്കുന്നതിൽ ശരിക്കും ഉപയോഗിച്ചാൽ ഖുർആനിന്റെ അമാനുഷികത ഈ പ്രശ്നത്തിലും നമുക്ക് അനുഭവപ്പെടുന്നതാണ്.

1. ജൂത-ക്രിസ്ത്യാനികൾ അധഃപതിച്ചത് അല്ലാഹുവിന്റെ നിയമങ്ങളെ അവഗണിച്ചതു കൊണ്ടാണ്. ഈ സ്വഭാവം ഒരുരംഗത്തും മുസ്ലിം സമുദായം പ്രകടിപ്പിക്കരുതെന്ന് ഉണർത്തുകയാണ്. പലിശ അവരുടെ മുഖമുദ്രയാണ്. 

2. ബദറിൽ നിങ്ങൾക്ക് അവന്റെ സഹായം ലഭിച്ചു. ഉഹ്ദിൽ ലഭിച്ചില്ല സാമ്പത്തികമായ അത്യാഗ്രഹമാണ് ഈ പതനത്തിന് കാരണം പലിശ ഈ അത്യാഗ്രഹത്തിൽ നിന്ന് ഉൽഭവിക്കുന്ന ഒരു മഹാപാപമാണ്. ഇസ്ലാം രംഗത്തുവരുന്ന സന്ദർഭത്തിൽ പല രീതിയിലുള്ള പലിശ സമ്പ്രദായങ്ങൾ ഉണ്ടായിരുന്നു. അവയിൽ ഒന്നിനെ സംബന്ധിച്ചാണ് ഇവിടെ പ്രസ്താവിക്കുന്നത്. ഒരാൾ മറ്റൊരാൾക്ക് കടം കൊടുക്കും. പലിശ നിർണ്ണയിക്കും. നിർണ്ണിത സമയത്ത് കൊടുക്കുവാൻ സാധ്യമല്ലാതെ വന്നാൽ അവധിയും പലിശയും ഇരട്ടിപ്പിക്കും. എല്ലാതരം പലിശയും ഇസ്ലാം വിരോധിച്ചത് അൽ-ബഖറയിലെ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ നാം വിശദീകരിച്ചു. മൂലധനത്തിൽ വർദ്ധനവായി ഒരു പൈസപോലും വാങ്ങുവാൻ പാടില്ലെന്ന് ഖുർആൻ അവിടെ വ്യക്തമാക്കി. മൂലധനത്തിന്റെ മേൽ ഒരു വൈക്കോൽ തുരുമ്പ് വർദ്ധനവായി നൽകിയാൽ അതുപോലും പലിശയാണെന്ന് പ്രവാചകന്റെ പ്രഗൽഭ ശിഷ്യനായ അബൂദർറ്(റ) പ്രസ്താവിക്കുന്നത്. അവൻ സമ്മാനമായി നൽകിയാൽ പോലും പലിശ പ്രചാരത്തിലുള്ള നാട്ടിലാണെങ്കിൽ പലിശയാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു (ബുഖാരി: ഹ നമ്പർ: 3814)


1️⃣3️⃣1️⃣

*بسم الله الرحمن الرحيم*

*وَاتَّقُواْ النَّارَ الَّتِي أُعِدَّتْ لِلْكَافِرِينَ*

സത്യനിഷേധികൾക്ക് വേണ്ടി ഒരുക്കിവെക്കപ്പെട്ട ആ അഗ്നിയെ നിങ്ങൾ സൂക്ഷിക്കുവിൻ.



>>>>>>വിശദീകരണം👇

പലിശയെക്കുറിച്ച് പരാമർശിക്കുന്ന സ്ഥലങ്ങളിൽ എല്ലാംതന്നെ നരകത്തെക്കുറിച്ചും സത്യനിഷേധത്തെ സംബന്ധിച്ചും പ്രസ്താവിക്കുന്നത് കാണാം.

✍️ എ അബ്ദുസ്സലാം സുല്ലമി | ഖുർആനിൻ്റെ വെളിച്ചം